കാലിക്കറ്റ് സര്‍വ്വകലാശാല പുരുഷ ഫുട്ബോള്‍ ടീമിനെ സുഹൈല്‍ നയിക്കും

തേഞ്ഞിപ്പലം: ഡിസംബര്‍ 9 മുതല്‍ 18 വരെ വെല്ലൂരില്‍ വെച്ച് നടക്കുന്ന ദക്ഷിണമേഖല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ടീമിനെ പ്രഖ്യാപിച്ചു.കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ സുഹൈല്‍.ടി ക്യാപ്റ്റനും ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് മന്‍ഹല്‍ വൈസ് ക്യാപ്റ്റനുമാണ്.ടീം അംഗങ്ങള്‍ : ഗോള്‍ കീപ്പര്‍ ജൈമി ജോയ് (സെന്റ് തോമസ് തൃശൂര്‍), മുഹമ്മദ് ഷിബിലി (ഐ എസ് എസ് പെരിന്തല്‍മണ്ണ) ,ഡിഫന്റെഴ്സ്: റിജോണ്‍ ജോസ്(സെന്റ് തോമസ് തൃശൂര്‍), തേജസ് കൃഷ്ണ ( ഗവ:വിക്ടോറിയ പാലക്കാട്, മുഹമ്മദ് സാനിഷ് കെ.കെ (എം ഇ എസ് മമ്പാട്), രാഹുല്‍ രാധാകൃഷ്ണന് (സെന്റ് തോമസ് തൃശൂര്‍), സുഹൈബ്.എസ് ( ഗവ:വിക്ടോറിയ പാലക്കാട), മുഹമ്മദ് മന്‍ഹല്‍ (ഫാറൂഖ് കോളേജ്)
മിഡ്ഫീല്‍ഡേഴ്സ്: ജിബിന്‍ ദേവസ്സി (വ്യാസ എന്‍ എസ് എസ് വടക്കാഞ്ചേരി), മുഹമ്മദ് ഹാദില്‍ (ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സുഹൈല്‍.ടി (ഇ എം ഇ എ കൊണ്ടോട്ടി ) ,മുഹമ്മദ് ഷഫ്നീദ് ( ശ്രീകൃഷ്ണ ഗുരുവായൂര്‍), അഷ്ഫാഖ് ആസിഫ് (എം ഇ എസ് മമ്പാട്), മുഹമ്മദ് ഇഹ്സാല്‍ (ഫാറൂഖ് കോളേജ്) ,ബിബിന്‍ ഫ്രാന്‍സിസ് (സെന്റ് തോമസ് തൃശൂര്‍)
സ്ട്രൈക്കേഴ്സ്:
റാഷിദ്.പി (എം എ എം ഒ മുക്കം), സൗരവ് ടി പി ( ഫാറൂഖ് കോളേജ്), ആന്റണി പൗലോസ് (ക്രൈസ്റ്റ് കോളേജ്), രോഹിത്ത് കെ എസ് (കേരളവര്‍മ്മ തൃശൂര്‍), നിസാമുദീന്‍ യു കെ (ഇ എം ഇ എ കൊണ്ടോട്ടി )
മുന്‍ സന്തോഷ് ട്രോഫി പരിശീലകന് .പി കെ രാജീവ് കോച്ചും ,മുഹമ്മദ് ഷഫീഖ് ( സര്‍വ്വകലാശാല കായിക വിഭാഗം) സഹപരിശീലകനും ,ഷിഹാബുദ്ദീന് പിടി (അസി: പ്രൊഫസര്‍,ഇഎം ഇ എ കൊണ്ടോട്ടി ) മാനേജറുമണ്.ടീം നാളെ പുറപ്പെടും. 16നാണ് ആദ്യ മത്സരം. കാലിക്കറ്റ് നിലവിലെ ദക്ഷിണമേഖല ചാമ്പ്യന്മാരാണ്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]