കേരള ടീമിന് വേണ്ടി മലപ്പുറത്തുനിന്നും അമര്‍ജിത്തും അബിനും ഹൈദരാബാദിലേക്ക്

മഞ്ചേരി: ഇന്നു മുതല്‍ 15 വരെ ഹൈദരാബാദിലെ ചദര്‍ഘട്ട് ബി പി ജി ഇന്‍ഡോര്‍ സേ്റ്റഡിയത്തില്‍ നടക്കുന്ന സെപക്താക്രോ ഇരുപത്തിമൂന്നാമത് ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ ജില്ലയില്‍ നിന്നും അമര്‍ജിത്തും അബിനും യാത്ര തിരിച്ചു. മഞ്ചേരി പയ്യനാട് മാട്ടരക്കുന്നുമ്മല്‍ സുരേന്ദ്രന്‍ – ബിന്ദു ദമ്പതികളുടെ മകനാണ് അമര്‍ജിത്ത്. മമ്പാട് മേല്‍പ്പാടന്‍ ശ്രീധരന്റെയും ശ്രീദേവിയുടെയും മകനാണ് അബിന്‍. ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഇരുവരും ഇടം നേടിയത്. മറ്റ് ടീമംഗങ്ങള്‍ ആണ്‍കുട്ടികളുടെ വിഭാഗം:കെ ആകാശ്(തൃശൂര്‍), വൈശാഖ്( കാസര്‍കോട്), ബേസില്‍ കെ ബാബു(തൃശൂര്‍), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍: കെ ശ്രേയ( കാസര്‍കോട്), തീര്‍ത്ഥ രാമന്‍ (കാസര്‍കോട്), അല്‍ക്ക ഫ്രാന്‍സിസ് (തൃശ്ശൂര്‍), അഞ്ചു സതീഷ് (കൊല്ലം), എ ജി ശ്രീലക്ഷ്മി (കോഴിക്കോട്) പരിശീലകര്‍ : പ്രേം കൃഷ്ണന്‍,കെ വി ബാബു മാനേജര്‍മാര്‍ : എല്‍ ആര്‍ വിനു, പ്രിന്‍സി ഫ്രാന്‍സിസ്.
RECENT NEWS

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ എന്തീന് മകന് ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്