രൂപം മാറ്റിയുള്ള വാഹനങ്ങളുടെ കുതിപ്പും ശബ്ദമലിനീകരണവും തടയാന്‍ പോലീസ്

രൂപം മാറ്റിയുള്ള വാഹനങ്ങളുടെ കുതിപ്പും ശബ്ദമലിനീകരണവും തടയാന്‍ പോലീസ്

മലപ്പുറം: രൂപം മാറ്റിയുള്ള വാഹനങ്ങളുടെ കുതിപ്പും ശബ്ദമലിനീകരണവും തടയാന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കി. തിരൂര്‍ നഗരത്തില്‍ നിന്ന് 2 കാറുകളും ബൈക്കുകളും പോലീസ് പിടികൂടി. വാഹനവകുപ്പും നടപടികള്‍ കര്‍ശനമാക്കി. കാറുകള്‍ ടയറുകള്‍ വീതി കൂട്ടിയും മറ്റു വാഹനങ്ങളുടെ ഉപകരണങ്ങള്‍ ഘടിപ്പിച്ചുമാണ് രൂപം മാറ്റുന്നത്. ഇത്തരം കാറുകളുടെ കമ്പനി&ിയുെ; തിരിച്ചറിയാന്‍ പറ്റില്ല. ബൈക്കുകളുടെ സൈലന്‍സറും കണ്ണാടിയും ഒഴിവാക്കിയും അധികമായി ഉപകരണങ്ങള്‍ ഘടിപ്പിച്ചുമാണ് തരം മാറ്റുന്നത്.

ഇങ്ങനെ രൂപം മാറ്റുന്ന വാഹനങ്ങള്‍ അമിതവേഗത്തിലും അസഹ്യമായ രീതിയില്‍ ശബ്ദമുണ്ടാക്കിയുമാണ് നഗരത്തിലൂടെ കുതിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്കില്‍നിന്ന് കമ്പി പുറത്തേക്ക് തള്ളിച്ച് റോഡില്‍ ഉരസി തീ പാറിച്ച് യുവാക്കള്‍ ബൈക്കുകളില്‍ കുതിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പൊലീസ് പരിശോധനയ്ക്കായി കൈകാണിച്ചാലും അമിതവേഗത്തില്‍ രക്ഷപ്പെടുകയാണു പതിവ്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നതിനാല്‍ നടപടി എടുക്കാനും പറ്റാത്ത സ്ഥിതിയാണ്. മുന്‍പ് സാധാരണ കാര്‍ ആഡംബര കാറായും വിദേശകമ്പനിയുടെ വിലകൂടിയ വാഹനമായും രൂപംമാറ്റിയത് അധികൃതര്‍ പിടികൂടി നടപടി എടുത്തിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ വാഹനങ്ങള്‍ നടപടിക്കായി വാഹനവകുപ്പിനു കൈമാറിയിട്ടുണ്ട്‌

Sharing is caring!