പോക്സോ കേസിൽ പെട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

പോക്സോ കേസിൽ പെട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

പരപ്പനങ്ങാടി :പോക്സോ അടക്കം നിരവധി കേസിൽ പെട്ടു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കിഴക്കേപുരക്കൽ ഉമ്മർ അലി (22) യെയാണ് ചെട്ടിപ്പടി ഉത്സവ പറമ്പിൽ വെച്ചു പോലീസ് സാഹസികമായി പിടികൂടിയത് .ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു നിയമ നടപടികൾ നേരിട്ടു കൊണ്ടിരിക്കെ ഒളിവിൽ പോയ പ്രതിയാണ് ഉമ്മർ അലി .2016 ഇൽ വധശ്രമം ,2018 ഇൽ തമിഴ്നാട് സ്വദേശിയുടെ 50,000 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസ് ,2019 ഇൽ അരിയല്ലൂരിൽ വെച്ചു മൽസ്യ കച്ചവടക്കാരനെ ആക്രമിച്ച കേസിലും കൂട്ടുമൂച്ചിയിൽ കാർ തകർത്തു യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഉമ്മർ അലി .
സിഐ ക്കു പുറമെ എസ്‌ഐ സുരേഷ്‌കുമാർ ,സിപിഒ മാരായ ജിനു ,വിപിൻ ,മൻസൂർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്
പടം ഉമ്മർ അലി

Sharing is caring!