പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം; മലപ്പുറം പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത്‌ലീഗിന്റെ ഡേ-നൈറ്റ് മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം; മലപ്പുറം  പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട്  കടപ്പുറത്തേക്ക് യൂത്ത്‌ലീഗിന്റെ  ഡേ-നൈറ്റ് മാര്‍ച്ച്

മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ 15നും 16നും മലപ്പുറം പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് ഡേ-നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകിട്ട് മൂന്നിന് പുക്കോട്ടൂരില്‍ നിന്ന് 30 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് രാത്രി ഒരുമണിയോടെ ഫറോക്ക് ചുങ്കത്തിലും 16ന് രാവിലെ ഒമ്പതിന് പുനരാംരംഭിച്ച് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന പൗരത്വബില്ല് പിന്‍വലിക്കണം. ആര്‍.എസ്.എസിന്റെ അജണ്ടകള്‍ നടപ്പാക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറിയിട്ടുണ്ട്. ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുന്ന ബില്ലിനെതിരെ ബഹുജന പ്രതിഷേധം ശക്തമാക്കും. പൗരത്വ ഭേദഗതി നിയമം അനുവദിക്കില്ലെന്ന ബംഗാള്‍, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ ആര്‍ജ്ജവം കേരള മുഖ്യമന്ത്രിയും കാണിക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബില്ലിനെതിരെ നിലപാടെടുക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

Sharing is caring!