ഗവര്‍ണര്‍ പോലും അയോഗ്യത കല്‍പ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ല: വി.എം.സുധീരന്‍

ഗവര്‍ണര്‍ പോലും അയോഗ്യത കല്‍പ്പിച്ച മറ്റൊരു മന്ത്രി കേരള  ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ല: വി.എം.സുധീരന്‍

എടപ്പാള്‍: ഗവര്‍ണര്‍ പോലും അയോഗ്യത കല്‍പ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്തതിന്റെ ഉത്തരവാദിത്വം മന്ത്രി കെ.ടി ജലീലിനാണന്നും വി.എം സുധീരന്‍ പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നരിപ്പറമ്പില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലാത്ത മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി അഴിമതിയ്ക്ക് കുട പിടിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.എ ഖാദര്‍ അധ്യക്ഷനായി. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, മുന്‍ എം.പി സി ഹരിദാസ്, ഡി.സി.സി സെക്രട്ടറി ടി.പി മുഹമ്മദ്,
എ.എം രോഹിത്, പി ഇഫ്തിക്കറുദീന്‍, ഇ.പി രാജീവ്, സിദ്ധീഖ് പന്താവൂര്‍, കെ.ജി ബെന്നി, കരീം പോത്തനൂര്‍, എസ് സുധീര്‍, സി.ആര്‍ മനോഹരന്‍, കറുത്തേടത്ത് ആനന്ദന്‍, എം.ടി അറമുഖന്‍, കെ.വി മോഹനന്‍, കൊടക്കാട്ടില്‍ മുഹമ്മദ്, കുഞ്ഞിമൊയ്തീന്‍, പ്രകാശന്‍ കാലടി, സദാനന്ദന്‍ തവനൂര്‍ പ്രസംഗിച്ചു. ഏകദിന ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു. പ്രകാശന്‍ കാലടി, ആഷിഫ് പൂക്കരത്തറ, കണ്ണന്‍ നമ്പ്യാര്‍, പ്രസന്നകുമാരി, വിന്‍സി ചാമ പറമ്പില്‍, നാദന്‍ എടപ്പാള്‍, യു ഹമീദ്, യൂസഫ് കളത്തില്‍ പറമ്പില്‍, വി.വി സുരേഷ് ബാബു, ഷമീര്‍ മിന്നത്ത് നേതൃത്വം നല്‍കി. സമാപനം കെ.പി.സി.സി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു.

Sharing is caring!