ഉണക്കാനിട്ട ഉള്ളികള്‍ക്ക് മുകളില്‍ കാര്‍ കയറ്റിയ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലറെ മര്‍ദിച്ചു

ഉണക്കാനിട്ട ഉള്ളികള്‍ക്ക് മുകളില്‍ കാര്‍ കയറ്റിയ  തിരൂരങ്ങാടി നഗരസഭാ  കൗണ്‍സിലറെ മര്‍ദിച്ചു

തിരൂരങ്ങാടി: റോഡോരത്ത് ഉണക്കാനിട്ട ഉള്ളിക്ക് മേല്‍ കാര്‍ കയറിയതിന് നഗരസഭാ കൗണ്‌സിലര്‍ക്ക് മര്‍ദ്ദനം. കൗണ്‍സിലര്‍ മൊയ്ദീന്‍ എന്ന ഇമ്പിച്ചിക്കാണ് മര്‍ദ്ദനമേറ്റത് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍
ഇന്നാണ്‌സംഭവം. ഇമ്പിച്ചി തന്റെ കാര്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ ഉള്ളിക്ക് പുറത്ത് കയറിയതോടെ കടക്കാരനും മറ്റു രണ്ടുപേരും വന്ന് അസഭ്യം പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയായിരുന്ന് കൗണ്‍സിലര്‍ പറഞ്ഞു. ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ളഫ്രന്‍സ് പച്ചക്കറി മൊത്തവില്‍പ്പന കടക്കാരാണ് റോഡോരത്ത് നടപ്പാതയില്‍ ഉള്ളി ഉണക്കാനിട്ടിരുന്നത്. സംഭവം വഷളായതോടെ പോലീസെത്തി ആള്‍ക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. മര്‍ദ്ധനത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് മര്‍ദിച്ച മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Sharing is caring!