മലപ്പുറം ജില്ല യൂത്ത് വോളിബോള്.ഇ.എം.ഇ. ഏകോളേജ് ചാമ്പ്യന്മാര്

വള്ളിക്കുന്ന് : മലപ്പുറം ജില്ല വോളിബോള് അസോസിയേഷന്, വൈ.എഫ്.സി.മൂര്ക്കനാടുമായി സഹകരിച്ച് നടത്തിയ ജില്ല യൂത്ത് വോളിബോള് ചാമ്പ്യന്ഷിപ്പില് ഇ.എം..ഇ.എ കോളേജ് കൊണ്ടോട്ടി ജേതാക്കളായി. ഇന്ന് നടന്ന ഫൈനലില് സൂപ്പര് ഹാന്ഡ്സ് വെറ്റിലപ്പാറയെ വാശിയേറിയ മത്സരത്തില് രണ്ടിനെതിരെ മൂന്ന് സെറ്റുകള്ക്കാണ് ഇ എം.ഇ.എ കോളേജ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില് ജില്ല വോളിബോള് അസോസിയേഷന് പ്രസിഡണ്ട്.ബാബു.പാലാട്ട് സമ്മാനദാനം നിര്വഹിച്ചു.സെക്രട്ടറി.പി സൈതലവി, കെ.കെ.സു കുമാരന്, പി ഹുസൈയിന്, മുരളീധരന് പാലാട്ട്, എന്നിവര് സംസാരിച്ചു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]