ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരം കാണാന്‍ മലപ്പുറത്തെ മൂന്നംഗ സംഘം സൈക്കിളില്‍ പോകുന്നു
പൊന്നാനി: മൂന്ന് സൈക്കിള്‍, ഏഴര മാസം, യാത്ര കേരളത്തിലെ ജപ്പാനിലെ ടോക്കിയോയിലേക്ക്. കേരളത്തില്‍ നിന്നും ആദ്യമായാണ് എട്ട് രാജ്യങ്ങളിലൂടെ ഏകദേശം 10,500 കിലോമീറ്റര്‍ സൈക്കിളില്‍ ഉലകം ചുറ്റാന്‍ മൂന്നംഗ സൈക്കിള്‍ സവാരിക്കാര്‍ ഒരുങ്ങുന്നത്. പൊന്നാനി വെളിയങ്കോട് സ്വദേശിയായ ഹസീബ് അഹ്സന്, കൊച്ചി സ്വദേശിയായ ക്ലിഫിന് ഫ്രാന്‍സിസ്, കോട്ടയംസ്വദേശിയായ ഡോണ ജേക്കബ് എന്നിവരാണ് സാഹസിക യാത്രക്കൊരുങ്ങുന്നത്. ഡിസംബര്‍ 15-ന് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 24-ന് ജപ്പാനിലെ ടോക്കിയോയില്‍ അവസാനിക്കും.ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാന്മര് ,തായ്ലാന്റ്, ലാവോസ് ,വിയറ്റ്നാം വഴി ചൈനയിലെത്തും. തുടര്‍ന്ന് ചൈനയിലെ ഷാങ്ങ്ഹായില്‍ നിന്ന് ക്രൂയിസ് ബോട്ടില്‍ ടോക്കിയോയിലെത്തും.സംഘാംഗമായ ക്ലിഫിന് ഇത്യാദമായല്ല ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തുന്നത്. റഷ്യയില്‍ നടന്ന ലോകകപ്പ് ഫുഡ്ബോള്‍ കാണാന്‍ ദുബായില്‍ നിന്നും ഇറാന്, അസര്ബൈജാന് വഴി മോസ്കോയിലെത്തുകയുംചെയ്തിരുന്നു.കൂടാതെ ക്യൂബ, മെക്സിക്കോ എന്നിവിടങ്ങളിലും സൈക്ലിംഗ് നടത്തിയിട്ടുണ്ട്. ഒരു ദിവസം 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരം പിന്നിടാനാണ് തങ്ങളുടെ പദ്ധതിയെന്ന് ക്ലിഫിന് ഫ്രാന്‍സിസ് പറഞ്ഞു.മെക്സിക്കോയില്‍ ജോലി ചെയ്തിരുന്ന ഡോണയും ദീര്‍ഘദൂര സൈക്കിള്‍ സവാരിയെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.ക്യൂബയിലും, മെക്സിക്കോയിലും സൈക്കിംഗ് നടത്തിയ ഡോണ സ്ത്രീ ശാക്തീകരണ സന്ദേശമാണ് തന്റെ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.സൈക്ലിംഗ് ലഹരിയാക്കിയ ഹസീബ് ബാംഗ്ലൂരിലും, മൈസൂരിലുമായി നിരവധി തവണ കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ ലോക സഞ്ചാരം നടത്തുന്നതിന്റെ ത്രില്ലിലാണ് ഹസീബ് എറണാംകുളത്ത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിന് പഠിച്ച മൂവരും സൈക്കിള്‍ യാത്രയെ ഇഷ്ടപ്പെട്ടതോടെയാണ് സുഹൃത്തുക്കളുടെ ലോക സഞ്ചാരത്തിന് കളമൊരുങ്ങിയത്. ഐ.ടി.പ്രൊഫഷണലുകളായ മൂവരും ജോലി രാജി വെച്ചാണ് ലോകത്തിന്റെ സൗന്ദര്യ മാസ്വദിച്ച് ഒളിമ്പിക്സ് കാണാന്‍ യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി പൊന്നാനിയിലെത്തിയ മൂവര്‍ക്കും പൊന്നാനി സൈക്ലിംഗ് ക്ലബ്ബ് സ്വീകരണം നല്കി. രാവിലെ വെളിയങ്കോട് നിന്നാരംഭിച്ച സൈക്ലിംഗ് അത്താണി വഴി പ്രകൃതി മനോഹരമായ ആളം ദ്വീപ് വഴി പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ സമാപിച്ചു. ലോകസഞ്ചാരം നടത്താനൊരുങ്ങുന്നവര്ക്കൊപ്പമുള്ള സൈക്ലിംഗ് ഏറെ ആവേശമായെന്ന് സൈക്ലിംഗ് ക്ലബ്ബംഗമായ സാദിഖ്- കെ.ബാവക്കുട്ടി പറഞ്ഞു. വെളിയങ്കോട് നടന്ന സ്വീകരണ പരിപാടിയില്‍ കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.സിദ്ധിഖും, പൊന്നാനിയില്‍ നഗരസഭ ചെയര്മാന് സി.പി.മുഹമ്മദ് കുഞ്ഞിയും ടീമിന് ആശംസകള്‍ നേരാനെത്തി
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]