ഗുളിക തൊണ്ടയില്‍ കുടുങ്ങി എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു

പെരിന്തല്‍മണ്ണ: ഗുളിക തൊണ്ടയില്‍ കുടുങ്ങി
എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു. താഴെക്കോട് മുതിരമണ്ണ കപ്പൂര്‍ ഷഹലിന്റെ മകന്‍ അബ്ദുള്‍ ഷഹീദാണ് (നാല്) ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് ഷഹീദ്. മുഹ്‌സിനയാണ് മാതാവ്. ആലിയ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഷമ സഹോദരിയാണ്. മുതിരമണ്ണ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Sharing is caring!