അത്തിപ്പറ്റ ഉസ്താദ് ഉറൂസ് മുബാറകിന് പ്രൗഢോജ്ജ്വലമായ തുടക്കം

വളാഞ്ചേരി: മുസ്ലിം കൈരളിയുടെ ആത്മീയ നായകനായിരുന്ന അത്തിപ്പറ്റ മുഹ്യുദ്ധീന് കുട്ടി മുസ്ലിയാരുടെ ഒന്നാം ഉറൂസ് മുബാറകിന്ന് അത്തിപ്പറ്റ ഫത്ഹുല് ഫത്താഹില് തുടക്കം കുറിച്ചു. ഖബര് സിയാറത്തിന്നും പതാക ഉയര്ത്തല് കര്മ്മത്തിന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് നേതൃത്വം നല്കി. നാല് ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയില് ഫത്ഹുല് ഫത്താഹ് ഡയറക്ടര് ഫാറൂഖ് ഹുദവി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് ഉദ്ഘാടനം നിര്വഹിച്ചു. ആത്മീയത ചൂഷണം ചെയ്യപ്പെടുന്ന ഈ കാലത്ത് തന്റെ ജീവിതം കൊണ്ടും ലാളിത്യം കൊണ്ടും യഥാര്ത്ഥ ആത്മീയ നേതാവ് എങ്ങനെ ആകണം എന്ന് കാണിച്ച് തന്ന മഹാനാണ് അത്തിപ്പറ്റ ഉസ്താദ് എന്ന് തങ്ങള് അഭിപ്രായപ്പെട്ടു. കോട്ടക്കല് എം എല് എ ആബിദ് ഹുസൈന് തങ്ങള് അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പ്രൊ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. അത്തിപ്പറ്റ ഉസ്താദിന്റെ ജീവിതം മാതൃകയാക്കേണ്ടതിന്റെ ആവശ്യകത അദ്ധേഹം ഊന്നിപ്പറഞ്ഞു. ഡോ. ബഹാവുദ്ധീന് മുഹമ്മദ് നദ്വി ആശംസ പ്രസംഗം നടത്തി. സലാം മുസ്ലിയാര് നന്ദി പ്രസംഗം നടത്തിയ സമ്മേളനത്തില് പൂക്കോയ തങ്ങള് ബാഅലവി, കാടാമ്പുഴ കെ കെ എസ് തങ്ങള് വെട്ടിച്ചിറ , മരക്കാര് ഫൈസി നിറമരതൂര് , ഇ .കെ മൊയിതീന് ഹാജി , യു .കുഞ്ഞാലി മുസ്ലിയാര് അത്തിപ്പറ്റ , കെ എ റഹ്മാന് ഫൈസി കാവനൂര്, അഹ്മദ് ഫൈസി കക്കാട്, സി പി ഹംസ ഹാജി മുതവല്ലി , യൂസുഫ് മലേഷ്യ, ശംസുദ്ധീന് നെല്ലറ, നജ്മുദ്ധീന് പൂക്കോയ തങ്ങള് , അബൂബക്കര് മുസ്ലിയാര് വെങ്ങാട്, കാടാമ്പുഴ മൂസ ഹാജി, ഷിഹാബുദ്ദീന് തങ്ങള് മാണിക്കോത്ത് തുടങ്ങിയവര് പങ്കെടുത്തു.
ശേഷം വിര്ദ് മൗലിദ് പാരായണ സദസ്സും തുടര്ന്ന് നടന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ധീന് ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നിര്വ്വഹിക്കുകയും ഹസ്സന് സഖാഫി പൂക്കോട്ടൂര് മജ്ലിസുന്നൂറിന് നേതൃത്വം നല്കുകയും ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലിയുടെ ദുആ നേതൃത്വത്തോടെ മജ്ലിസുന്നൂര് സദസ്സ് അവസാനിച്ചു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]