ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പരപ്പനങ്ങാടി: ബൈക്കിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികയിലെ പരേതനായ പെനക്കത്ത് രവീന്ദ്രന്‍ നായരുടെ ഭാര്യയും തിരൂര്‍ വള്ളത്തോള്‍ ഭാര്‍ഗ്ഗവമേനോന്റെയും പാട്ടത്തില്‍ ചന്ദ്രമതി അമ്മയുടെയും മകളുമായ ഗീത(59)യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ മരിച്ചത്. ഇക്കഴിഞ്ഞ 28ന് തിരൂര്‍ പുല്ലൂണിയിലാണ് അപകടം നടന്നത്. മക്കള്‍:ഇന്ദ്രജിത്ത്(ബാംഗ്ലൂര്‍), ശ്രീജിത്ത്(ജപ്പാന്‍). മരുമകള്‍:തുളസ (ബാംഗ്ലൂര്‍). സംസ്‌കാരം നാളെ പുത്തന്‍പീടികയിലെ വീട്ടില്‍ നടക്കും

Sharing is caring!