മലപ്പുറം വട്ടത്താണി സ്വദേശി തീവണ്ടി ഇടിച്ച് മരിച്ചു

മലപ്പുറം വട്ടത്താണി സ്വദേശി തീവണ്ടി  ഇടിച്ച് മരിച്ചു

താനാളൂര്‍ : വട്ടത്താണി പടിഞ്ഞാറ് വശം താമസിക്കുന്ന കുന്നത്തുപറമ്പില്‍ ഷെഫീഖ് (30) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലംബിംങ് ജോലിക്കാരനാണ്. വട്ടത്താണി പടിഞ്ഞാറ് ഭാഗത്തെ വാടക ക്വോര്‍ട്ടേഴ്സിലായിരുന്നു താമസം. വ്യാഴാഴ്ച ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പട്ടരുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
ഭാര്യ: മുഹ്സിന.
മക്കള്‍: മുഹമ്മദ് സഫാന്‍ , ഫാത്തിമ സന.
പിതാവ്: പരേതനായ ഇബ്രാഹിം.
മാതാവ്: സുഹറ.

Sharing is caring!