ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങിയ തിരൂരിലെ മദ്രസാധ്യാപകന് മുന്‍കൂര്‍ജാമ്യമില്ല

ഒമ്പതുവയസ്സുകാരിയെ  പീഡിപ്പിച്ച് മുങ്ങിയ  തിരൂരിലെ മദ്രസാധ്യാപകന്  മുന്‍കൂര്‍ജാമ്യമില്ല

മലപ്പുറം: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങിയ തിരൂരിലെ മദ്രസാധ്യാപകന് മുന്‍കൂര്‍ജാമ്യമില്ല. പോക്‌സോ കേസിലെ പ്രതിയായ യൂസഫ് അലിയെ തിരഞ്ഞ് പോലീസും അന്വേഷണം വ്യാപിപ്പിച്ചു.
ഒമ്പതുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മദ്രസാ അദ്ധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്.
തിരൂര്‍ കുഴിച്ചെന ഇരുകുളങ്ങര യൂസഫ് അലി (29)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. 2019 ആഗസ്റ്റ് 17ന് രാവിലെ ഏഴു മണിക്കാണ് കേസിന്നാസപ്ദമായ സംഭവം.

Sharing is caring!