ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ  ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ  ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

പൊന്നാനി: ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരേ ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ജാഫര്‍ സാദിഖിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

കോടികള്‍ മുടക്കി നിര്‍മിച്ച പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയാണ് ഇയാള്‍ ലൈവ് വീഡിയോ ചെയ്തത്. ബന്ധുവും പൂര്‍ണഗര്‍ഭിണിയുമായ യുവതിയുമായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ ഇരുത്തി കൊണ്ടുപോകാന്‍ ഒരു വീല്‍ചെയര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് ജാഫര്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

കോടികള്‍ മുടക്കി നിര്‍മിച്ച ആശുപത്രിയില്‍ ആകെയുള്ളത് രണ്ട് വീല്‍ചെയറുകള്‍ മാത്രമാണെന്നും അന്വേഷിച്ചപ്പോള്‍ അധികൃതര്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്നം ജാഫര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി, ഒ.പി ടിക്കറ്റ് വലിച്ചുകീറി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ിഷയത്തില്‍ പൊലിസ് നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Sharing is caring!