കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂളിന് ബ്രിട്ടീഷ് കൗണ്‍സില്‍ അന്തര്‍ദേശീയ പുരസ്‌കാരം

കോട്ടക്കല്‍ പീസ്  പബ്ലിക് സ്‌കൂളിന്  ബ്രിട്ടീഷ് കൗണ്‍സില്‍  അന്തര്‍ദേശീയ പുരസ്‌കാരം

മലപ്പുറം: കാട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂള്‍ ഈ വര്‍ഷത്തെ ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡും അക്രഡിറ്റേഷനും കരസ്ഥമാക്കി. ലോകത്തെ വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക ബന്ധങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ക്കുമായുള്ള യു.കെ ഗവര്‍മ്മെന്റിന്റെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനയാണ് ബ്രിട്ടീഷ് കൗണ്‍സില്‍.
സ്‌കൂളിന്റെ വിവിധ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണു അംഗീകാരം. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വ്യവസ്ഥാപിതമായ മൂല്യനിര്‍ണ്ണയത്തിലൂടെയാണു ഓരോ വര്‍ഷവും അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അന്തര്‍ദേശീയ തലത്തില്‍ ഏകീകരിക്കുക വിവിധ രാജ്യങ്ങളിലെ വിദ്യാലയങ്ങള്‍ തമ്മില്‍ പരസ്പരം സഹകരണം വര്‍ദ്ധിപ്പികുകയും വിദ്യഭ്യാസ ഗുണനിലവാരം പുതിയ നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കാനാവശ്യമായ അവസരമൊരുക്കുക എന്നിവയാണു ബ്രിട്ടീഷ് കൗണ്‍സില്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സ്‌കൂളുകളുമായി ചേര്‍ന്നുള്ള പാഠ്യ- പാഠ്യേതര പ്രാര്‍ത്തനങ്ങളാണു ഇതിലൂടെ സ്‌കൂളുകള്‍ക്കുള്ള സുപ്രധാന നേട്ടം.
2019 മുതല്‍ 2022 വരെ മൂന്ന് വര്‍ഷത്തേക്കാണു സ്‌കൂളിനുള്ള അക്ര്ഡിറ്റേഷന്റെ കാലാവധി. ഈ കാലയളവില്‍ സ്‌കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ സമഗ്ര പരിശീലനം ഉള്‍പ്പെടെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ വിദഗ്ധ സഹായങ്ങള്‍ ലഭ്യമാവും.
ദക്ഷിണേന്ത്യയില്‍ നിന്നും ലഭിച്ച 800 അപേക്ഷകളില്‍ നിന്നും 105 സ്‌കൂളുകള്‍ക്കാണു ഈ വര്‍ഷം അവാര്‍ഡ്. മലപ്പുറം ജില്ലയിലെ ഏക സ്‌കൂളും ജില്ലയില്‍ ആദ്യമായി ഈ അംഗീകാരം കരസ്ഥമാക്കിയ സ്‌കൂളുമാണു കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂള്‍.
ചെന്നൈ താജ് കോറമാണ്ടല്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ജൗഹര്‍ വൈസ് പ്രിന്‍സിപ്പല്‍ എസ്.സ്മിത എന്നിവര്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജനക പുഷ്പനാഥനില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങി.
അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച കോട്ടക്കല്‍ പീസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ യും അഭിനന്ദിച്ചു. പുരസ്‌കാരലബ്ധി ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജം പകരുമെന്ന് ചെയര്‍മാന്‍ ഡോ. പിഎ കബീര്‍ അനുമോദനസന്ദേശത്തില്‍ പറഞ്ഞു
പത്രസമ്മേളനത്തില്‍
1.ജൗഹര്‍.എം. പ്രിന്‍സിപ്പല്‍
2.എസ്.സ്മിത വൈസ് പ്രിന്‍സിപ്പല്‍
3.ഫാത്തിമ നൗറിന്‍ ഹെഡ് ഗേള്‍
4.സിനാന്‍.കെ.പി. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി
5.റിദ.കെ. മാഗസിന്‍ സബ്.എഡിറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!