കേരള ബാങ്ക്: ഉന്നത തല യോഗങ്ങള്‍ യുഡിഎഫ് ബഹിഷ്കരിക്കും
മലപ്പുറം: കേരള ബാങ്ക് രൂപീകരണവുമായി നടക്കുന്ന ഉന്നത തല യോഗങ്ങള്‍ യുഡിഎഫ് ബഹിഷ്കരിക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഉന്നതല യോഗങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് ചെയര്മാന് പി.ടി. അജയ്മോഹന്, കണ്‍വീനര്‍ അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും നടപടികള്‍ക്കെതിരേയുള്ള സമരം ശക്തമാക്കും. ആയിരക്കണക്കിന് ജീവനക്കാരുടേയും ലക്ഷക്കണക്കിന് നിക്ഷേപകരുടേയും ആശങ്കകള്‍ക്ക് ഒരു വിലയും നല്‍കാതെയാണ് സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാണ് സിപിഎമ്മും സര്‍ക്കാറും ശ്രമിക്കുന്നത്. ജോയിന്റെ രജിസ്ട്രാര്‍, രജിസ്ട്രാര്‍, വകുപ്പ് മന്ത്രി എന്നിവര്‍ വിളിക്കുന്ന ഒരു യോഗങ്ങളിലും യുഡിഎഫ് പ്രതിനിധികള്‍ ഇനി പങ്കെടുക്കുകയില്ല. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കി തുടര്‍ന്നുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും പി.ടി. അജയ്മോഹന്, അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]