മലപ്പുറം ജില്ലയില്‍ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഹെല്‍മറ്റ് ധരിക്കാതെ യാത്രാ ചെയ്ത 49പേര്‍ പിടിയില്‍

മലപ്പുറം ജില്ലയില്‍ ഇരുചക്ര  വാഹനത്തിന് പിന്നിലിരുന്ന് ഹെല്‍മറ്റ് ധരിക്കാതെ യാത്രാ ചെയ്ത 49പേര്‍ പിടിയില്‍

മലപ്പുറം: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍മറ്റ് പരിശോധന തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ ചൊവ്വാഴ്ച വൈകിട്ട് നാലുവരെയുള്ള പരിശോധനയില്‍ 103 കേസിലായി 52,000 രൂപ പിഴയീടാക്കി.

ഇതില്‍ 49 പേര്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്നവരാണ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 54 പേര്‍ക്കെതിരെയാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി ജി ഗോകുലിന്റെ നിര്‍ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്‌ക്വാഡുകളും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുമാണ് പരിശോധന.
അനുസരണക്കേട് ചെറുപ്പക്കാര്‍ക്ക് തിരൂരങ്ങാടി ചെറുപ്പക്കാര്‍ക്കിടയില്‍മാത്രമാണ് ഹെല്‍മറ്റ് ധരിക്കാത്ത പ്രവണത കൂടുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ജില്ലാ ആര്‍ടിഒ ടി ജി ഗോകുല്‍ പറഞ്ഞു. പരിശോധന ശക്തമാക്കുന്നതോടെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!