നെടുമ്പാശേരി വിമാനത്തവളത്തിലും സ്വര്‍ണവുമായി മലപ്പുറത്തുകാരന് പിടിയില്‍

കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന് പിടിയില്‍.മലപ്പുറം കാരുക്കുണ്ട് സ്വദേശിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗവും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മസ്കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണവുമായി ഇയാള്‍ എത്തിയത്. 900 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഫുഡ് പ്രൊസസറില്‍ ഷീറ്റുകളാക്കി സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാഗേജിനകത്താണ് ഫുഡ് പ്രൊസസര്‍ സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ വിഭാഗം ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ പരിശോധനക്കെത്തിയത്
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]