ഡോ. കുട്ടീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കുട്ടി ഡോക്ടര്‍ മരിച്ചു

ഡോ. കുട്ടീസ് ഗ്രൂപ്പ്  മാനേജിങ് ഡയറക്ടര്‍ കുട്ടി ഡോക്ടര്‍ മരിച്ചു

തിരൂര്‍: ഡോ. കുട്ടീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വി. അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ജ്യേഷ്ഠനുമായ തിരൂര്‍ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ് കുട്ടി (കുട്ടി ഡോക്ടര്‍- 71) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ട് നാലോടെ തിരൂര്‍ നടുവിലങ്ങാടി ടി.ടി.ആര്‍ മുഹമ്മദ് ഹംസ റോഡിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ ജി.സി.സി അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങള്‍ ഡോ. കുഞ്ഞഹമ്മദ് കുട്ടിയുടേതായുണ്ട്.
ഡോ. കുട്ടീസ് ഗ്രൂപ്പിനു കീഴില്‍ ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. തലക്കടത്തൂരിലെ സലീമ ആശുപത്രിയിലൂടെയായിരുന്നു തുടക്കം. തിരൂര്‍ മൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനും പൊറൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ മാനേജറുമാണ്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഡി.കെ.എച്ച് കിയ മോട്ടേഴ്‌സ്, കോഴിക്കോട് മേട്രിയ ആശുപത്രി, എരഞ്ഞിപ്പാലത്തെ യുവര്‍ സെന്റര്‍ സ്‌കാനിങ് കേന്ദ്രം തുടങ്ങിയവയും ഡോക്ടറുടെ സ്ഥാപനങ്ങളാണ്. ഫോര്‍സ റിയല്‍ട്ടേര്‍സ് ഡയറക്ടര്‍, ഡി.കെ.എച്ച് ഡവലപ്പേഴ്‌സ് ഡയറക്ടര്‍, ഫിദൂസ് റിയല്‍ എസേ്റ്ററ്റ് ആന്‍ഡ് ബില്‍ഡേഴ്‌സ് ഡയറക്ടര്‍, മേട്ര മെറ്റേര്‍ണിറ്റി കെയര്‍ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അലിഗര്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു എം.ബി.ബി.എസ് പഠനം. ഭാര്യ: ആത്തിക്കല്‍ ആയിഷ (എടവണ്ണ). മക്കള്‍: ഡോ. മുഹമ്മദ് കാസിം, ഡോ. ഹബീബ് റഹ്മാന്‍, ഡോ. സലീഖത്ത.് മരുമക്കള്‍: ഡോ. അനീഷ് (വേങ്ങര), ഡോ. ഷാഹിന വടകര (തിരൂര്‍ ജില്ലാ ആശുപത്രി), ഫാത്തിമ (കോഴിക്കോട്). മറ്റ് സഹോദരങ്ങള്‍: ഹംസ, ഫിറോസ് (ബംഗളൂരു), ഖദീജ, സുഹറ (ഇരുവരും എടപ്പാള്‍), നെസ്സിദ (പട്ടാമ്പി).

Sharing is caring!