മദ്യപ സംഘത്തിന്റെ വിളയാട്ടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകയായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മദ്യപ സംഘത്തിന്റെ  വിളയാട്ടത്തില്‍ എം.എസ്.എഫ്  പ്രവര്‍ത്തകയായിരുന്ന  വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

എടക്കര: മദ്യപ സംഘത്തിന്റെ വിളയാട്ടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകയായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. എടക്കര പാലേമാട് എസ്.വി.പി.കെ കോളേജിലെ എം.എസ്.എഫ് ഹരിതയുടെ സജീവ പ്രവര്‍ത്തകയായിരുന്നു റാഷിദയാണ് മരിച്ചത്. മദ്യപാനികളായ ഒരു സംഘം യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ റാഷിദ സഞ്ചരിച്ച ബൈക്കിനെ അകമ്പാടം മണ്ണുപ്പാടത്ത് വെച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്നാണ് പറയുന്നത്. ഇവരുടെ അശ്രദ്ധ മൂലം നാടിനും വീടിനും ഏറെ പ്രതീക്ഷ നല്‍കുന്ന മിടുക്കിയെയാണ് നഷ്ടമായത്.
അപകടത്തില്‍ പരുക്കേറ്റ റാഷിദയെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടക്കര പാലേമാട് എസ്.വി.പി.കെ കോളേജിലെ എം.എസ്.ഫിന്റെ ഹരിതയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

Sharing is caring!