മലപ്പുറത്തെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൗണ്‍ഷുഗര്‍ വില്പന; ബംഗാളി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളേയും ഉപയോഗിച്ച് ബ്രൗണ്‍ഷുഗര്‍ വില്പനക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈല്‍ ഫോണിന്റെ കവറിനുള്ളില്‍ ഒളിപ്പിച്ച്. പിടികൂടിയത് ബ്രൗണ്‍ഷുഗറിന്റേയും മെത്ത് ടാബ്ലറ്റുകളുടേയും വന്‍ശേഖരം, വിപണം നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളെയും, വിദ്യാര്‍ത്ഥികളെയും ഉപയോഗിച്ച്. ബംഗാളി അടക്കം രണ്ടുപേര്‍ പിടിയില്‍. ബ്രൗണ്‍ഷുഗറും,മെത്ത് ടാബ്ലറ്റുകളുമായാണ് ബംഗാള്‍ സ്വദേശിയടക്കം രണ്ടു പേരെ കൊണ്ടോട്ടിയില്‍വെച്ച് മലപ്പുറം ജീല്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്.
കൊണ്ടോട്ടി മേലങ്ങാടി മത്തന്കുഴിയില് അശ്റഫ്(40),വെസ്റ്റ് ബംഗാള്‍ നോയിഡ ബത്തന്പാര രാജാ ഷെയ്ഖ്(25) എന്നിവരെയാണ് കൊണ്ടോട്ടി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജന്‍ ഡ്രഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക്ക് സ്ക്വോഡ് ഒരാഴ്ചയോളമായി ഇരുവരേയും നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാര്‍ത്ഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയര്‍മാരായി ഉപയോഗിച്ചിരുന്നു.
ചെറിയ പാക്കറ്റുകളാക്കി മൊബൈല്‍ ഫോണിന്റെ കവറിനുള്ളിലും വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പനക്ക് എത്തിക്കുന്നത്.100 ഓളം മെത്ത് ടാബ്ലെറ്റുകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 100 രൂപയാണ് ഓരോ ടാബ്ലെറ്റുകള്‍ക്കും ഇവര്‍ ഈടാക്കിയിരുന്നത്.ചുവന്ന കളറില്‍ ചെറിയ ഗുളിക രൂപത്തിലുള്ള ഈ ഗുളികളുടെ ഉപയോഗം പല മാരകമായ അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. പിടിയിലായ ബംഗാള്‍ സ്വദേശിയെ 2018-ല്‍ മലപ്പുറം എക്സ് സൈസ് സ്ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ടു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]