പൊന്നാനിയിലെ ഹൗറ മോഡല്‍ പാലങ്ങളുടെ പണി ഉടന്‍ ആരംഭിക്കും: മന്ത്രി ഡോ.കെ.ടി ജലീല്‍
പൊന്നാനി: സ്വപ്ന പദ്ധതിയായ നായര്‍തോട് പാലത്തിന്റെയും പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ പാലത്തിന്റെയും പ്രവൃത്തി അടുത്ത വര്‍ഷത്തോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച വാടിക്കല്‍ ബീച്ച് മുതല്‍ ജെറ്റ്ലൈന്‍ വരെയുള്ള തീരദേശ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2.5 കോടി ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജെറ്റ് ലൈന്‍ മുതല്‍ പടിഞ്ഞാറെക്കര അഴിമുഖം വരെയുള്ള പാതയുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. റോഡിന് സ്ഥലം വിട്ട് നല്കിയ തീരദേശ നിവാസികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുധാകരന്, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന് അംഗം കൂട്ടായി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]