രാജിവെച്ച് സി പി ഐ മലപ്പുറം ജില്ലാ എക്സിക്കുട്ടീവ് അംഗം എന്‍ കെ സൈനുദ്ദീന്‍
മലപ്പുറം: നേതൃത്വത്തിന്റെ വിഭാഗീയതയിസി പി ഐ ലും അഴിമതിയിലും നയ വ്യതിയാനത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് സി പി ഐ മലപ്പുറം
ജില്ലാ എക്സിക്കുട്ടീവ് അംഗം എന്‍ കെ സൈനുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിക്ക് സ്വാധീനമുള്ള പൊന്നാനിയില്‍ പാര്‍ട്ടി പിളര്‍ന്നെന്ന് സൈനുദ്ദീന്‍ പറഞ്ഞു. ഇവിടെ മാത്രം 3000 ഓളം പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. അഞ്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും ആറ് മണ്ഡലം കമ്മിറ്റിയംഗങ്ങളും ഉന്നയിച്ച സംഘടനാ പ്രശ്നം പരിഹരിക്കാതെ അഴിമതി മൂടിവെക്കാനായിരുന്നു പാര്‍ട്ടിയിലെ ചിലരുടെ താത്പര്യമെന്ന് ഇദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാരവാഹികള്‍ ഉള്‍പ്പെടെ 400 ഓളം പാര്‍ട്ടി മെമ്പര്‍മാര്‍ പ്രൊഗ്രസീവ് ഫൗണ്ടേഷന് രൂപീകരിച്ചിട്ടുണ്ട്. വിഭാഗീയതയും അഴിമതിയും ബന്ധപ്പെട്ട കമ്മിറ്റികളില്‍ അവതരിപ്പിച്ചെങ്കിലും വിമര്‍ശമുന്നയിക്കുന്നവരെ ഒതുക്കാനാണ് നേതൃത്വം ശ്രമിച്ചത്. ക്വാറി, മണ്ണ്, മണല്‍, വനം മാഫിയകളുടെയും ഇടനിലക്കാരായി പാര്‍ട്ടി അധപതിച്ചെന്നും ഇദ്ദേഹം ആരോപിച്ചു. ആദിവാസി ഫണ്ട് തിരിമറിക്കേസില്‍ റിമാന്റിലായ സി പി ഐ ജില്ലാകമ്മിറ്റിയംഗത്തിനെ സംരക്ഷിക്കുന്ന സമീപനമാണ്. എം എല്‍ എ പോലും പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും വിമര്‍ശനങ്ങള്‍ക്ക് നേതൃത്വം മറുപടി പറയുന്നില്ലെന്നും സൈനുദ്ദീന്‍ പറഞ്ഞു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]