മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് സി.പി കുഞ്ഞുട്ടി ഹാജി നിര്യാതനായി

മുതിര്‍ന്ന മുസ്ലിംലീഗ്  നേതാവ് സി.പി കുഞ്ഞുട്ടി  ഹാജി നിര്യാതനായി

എടപ്പാള്‍: പൗര പ്രമുഖന്‍ പന്താവൂര്‍ ചീനിക്കപ്പറമ്പില്‍ കുഞ്ഞുട്ടി ഹാജി (80) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ബീവാത്തുമ്മ, മക്കള്‍: ജമീല, സഫിയ, മുഹമ്മദ് മുസ്തഫ, സൈതലവി, ഹനീഫ, ശിഹാബ്. മരുമക്കള്‍: ഹംസ, എ. മുഹമ്മദ്, ബുഷറ, ഷെമീറ, സഹീറ, നൗഷിജ. തുടര്‍ച്ചയായി ദീര്‍ഘ കാലം മുസ്ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ലാ കൗണ്‍സിലര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എടപ്പാള്‍ ദാറുല്‍ ഹിദായ കമ്മറ്റി അംഗമായിരുന്നു. കാളച്ചാല്‍ മഹല്ല് കമ്മിറ്റി അംഗമായിരുന്ന കുഞ്ഞുട്ടി ഹാജി പന്താവൂര്‍ മഹല്ല് രൂപീകരിച്ചതു മുതല്‍ അടുത്ത കാലം വരെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. ചങ്ങരംകുളം മേഖലയില്‍ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കുഞ്ഞുട്ടി ഹാജി നാട്ടിലെ സമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, കോഴിക്കോട് ഖാളി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, അഷ്‌റഫ് കോക്കൂര്‍, എം. വി ഇസ്മായില്‍ മുസ്‌ലിയാര്‍, ശ്രീധരന്‍ മാസ്റ്റര്‍, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍ എന്നിവര്‍ വസതിയിലെത്തി. ഖബറടക്കം കാളച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Sharing is caring!