ഓട്ടോറിക്ഷ കത്തിച്ച 2 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓട്ടോറിക്ഷ കത്തിച്ച 2 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍: തലക്കാട് പുല്ലൂരാലില്‍ യുവാവിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗലം ചേന്നര പണ്ടാരത്തില്‍ ഹാരിസ് (24), കൈനിക്കര പൊയിലിശേരി ചേലക്കത്തൊടി അബ്ദുള്ള ഫാരിസ് (27) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അമ്പാടി വളപ്പില്‍ രമേശന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചത്. അയല്‍വാസിയായ അബ്ദുള്ളയുടെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പോര്‍ച്ചില്‍നിന്ന് പുറത്തിറക്കി തീ കൊളുത്തുകയായിരുന്നു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Sharing is caring!