സൈക്കിളില്‍ സഞ്ചരിച്ച് മലപ്പുറത്തുകാരുടെ സ്വന്തം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

സൈക്കിളില്‍ സഞ്ചരിച്ച് മലപ്പുറത്തുകാരുടെ സ്വന്തം  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

പൊന്നാനി: പൊന്നാനിയിലൂടെ സൈക്കിളില്‍ സഞ്ചരിച്ച് മലപ്പുറത്തുകാരുടെ സ്വന്തം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കടലും കായലും പുഴയും പുഞ്ചക്കോള്‍ നിലങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന പൊന്നാനിയുടെ മനോഹാരിത സൈക്കിള്‍ സവാരിയിലൂടെ അടുത്തറിയാം. പൊന്നാനിയിലെയും പരിസര താലൂക്കുകളിലെയും പ്രകൃതിമനോഹരമായ പാതകളിലൂടെയുള്ള സൈക്കിള്‍ സവാരിയിലേക്ക് വിദേശികളെയടക്കം ആകര്‍ഷിക്കാനൊരുങ്ങുകയാണ് പൊന്നാനി സൈക്കിള്‍ ക്ലബ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.

അഡ്വ. പി കെ ഖലീമുദ്ധീന്‍, പി വി യാസിര്‍, വി രമേശ് എന്നീ പൊന്നാനി സ്വദേശികള്‍ തുടക്കം കുറിച്ച സൈക്കിള്‍ സവാരിയാണ് ലോക സഞ്ചാര ഭൂപടത്തിലേക്ക് പൊന്നാനിയെ എത്തിക്കാനൊരുങ്ങുന്നത്. ഇവര്‍ തുടങ്ങിയ സവാരി പിന്നീട് പതിനഞ്ചോളം അംഗങ്ങളുള്ള പൊന്നാനി സൈക്കിള്‍ ക്ലബ്ബായി മാറി. സൂര്യോദയത്തിന് മുമ്പ് സൈക്കിളെടുത്ത് ചവിട്ടി തുടങ്ങുന്ന സംഘം പൊന്നാനിയുടെ പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് കിലോമീറ്റുകള്‍ താണ്ടും. ശനിയാഴ്ചത്തെ സവാരിക്ക് പ്രത്യേകതയുമുണ്ടായിരുന്നു. പൊന്നാനിയുടെ ജനപ്രതിനിധിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഒപ്പംകൂടി. സൈക്കിള്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനത്തിന് ശേഷമായിരുന്നു സ്പീക്കറുടെ സവാരി.

പൊന്നാനിയുടെ സാധ്യതയെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സ്പീക്കറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്ലിങ് മാരത്തണാണ് ഇപ്പോഴത്തെ പദ്ധതിക്ക് അടിത്തറപാകിയത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സൈക്കിള്‍ സവാരി വ്യായാമമാണെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ശുദ്ധവായു, ശുദ്ധ ഭൂമി, നല്ല ആരോഗ്യം എന്ന സന്ദേശവുമായാണ്&ിയുെ; സൈക്കിള്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം.<

Sharing is caring!