ജംഇയ്യത്തുല് മുഅല്ലിമീന് 60-ാം വാര്ഷികം; സന്ദേശയാത്രകളുടെ പതാക കൈമാറി
മലപ്പുറം: ‘വിശ്വശാന്തിക്ക് മതവിദ്യ’ പ്രമേയത്തില് ഡിസംബര് 26 മുതല് 29 വരെ കൊല്ലത്ത് നടക്കുന്ന സമസ്ത കേരളാ ജംഇയ്യത്തുല് മുഅല്ലിമീന് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായ ഉത്തരമേഖലാ, ദക്ഷിണമേഖലാ സന്ദേശയാത്രകള്ക്ക് പതാക കൈമാറി. പാണക്കാട്ട് നടന്ന ചടങ്ങില് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് എന്നിവര് ഉത്തരമേഖലാ ജാഥാ ക്യാപ്റ്റന് കൊയ്യോട് ഉമര് മുസ്ലിയാര്, ദക്ഷിണമേഖലാ ജാഥാ ക്യാപ്റ്റന് ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി എന്നിവര്ക്കു പതാക കൈമാറി. ഇതിനു മുന്നോടിയായി പാണക്കാട് മഖാമില് സിയാറത്ത് നടന്നു.
ചടങ്ങില് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്, എം.ടി അബ്ദുല്ല മുസ്ലിയാര്, വാക്കോട് മൊയ്തീന്കുട്ടി ഫൈസി, അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്, സയ്യിദ് ഹാശിര് അലി ശിഹാബ് തങ്ങള്, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്,ബി.എസ്.കെ തങ്ങള്,കെ.കെ.എസ് തങ്ങള് വെട്ടിച്ചിറ, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്, എം.എ ചേളാരി, അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, പുറങ്ങ് മൊയ്തീന് മുസ്ലിയാര്, കെ.കെ ഇബ്റാഹീം മുസ്ലിയാര്, പുത്തനഴി മൊയ്തീന് ഫൈസി, കെ. മോയിന്കുട്ടി മാസ്റ്റര്, കാടാമ്പുഴ മൂസ ഹാജി, മൂന്നിയൂര് ഹംസ ഹാജി, കെ.ടി ഹുസൈന് കുട്ടി മുസ്ലിയാര്, അബ്ദുല് ഖാദര് ഖാസിമി, പാലത്തായി മൊയ്തു ഹാജി, സത്താര് പന്തലൂര്, ഇസ്മാഈല് കുഞ്ഞു ഹാജി, എം.പി കടുങ്ങല്ലൂര്, കെ.എന്.എസ് മൗലവി, ഹസൈനാര് ഫൈസി, ആര്.വി കുട്ടി ഹസന് ദാരിമി, അബ്ദുസ്സമദ് മുട്ടം, ഹസന് സഖാഫി പൂക്കോട്ടൂര്, കാളാവ് സൈതലവി മുസ്ലിയാര്, നാസര് ഫൈസി കൂടത്തായി, മുഹമ്മദലി ഫൈസി മണ്ണാര്ക്കാട്, ഹംസക്കോയ തങ്ങള് ലക്ഷദ്വീപ്, കെ.പി.പി തങ്ങള്, സലീം എടക്കര, ചെറീത് ഹാജി, നൗഷാദ് ചെട്ടിപ്പടി, ഖാസിം ഫൈസി പോത്തന്നൂര്, സ്വലാഹുദ്ദീന് ഫൈസി, ഉസ്മാന് ഹാജി വേങ്ങാട്, സുബൈര് ഫൈസി മാവണ്ടിയൂര് പങ്കെടുത്തു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).