തിരൂര്‍ പുല്ലൂരില്‍ ഓട്ടോറിക്ഷ കത്തിച്ചു

തിരൂര്‍ പുല്ലൂരില്‍  ഓട്ടോറിക്ഷ  കത്തിച്ചു

തിരൂര്‍ : പുല്ലൂരില്‍ യുവാവിന്റെ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പുല്ലൂര്‍ അങ്ങാടി വളപ്പില്‍ രമേശന്റെ ഓട്ടോറിക്ഷയാണ് സാമൂഹ്യ ദ്രോഹികള്‍ അഗ്‌നിക്കിരയാക്കിയത്. ഷെഡില്‍ നിന്നും പുത്തേക്കിറക്കിയ ശേഷമാണ് തീ വെപ്പുണ്ടായത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഓട്ടോക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് സമീപത്തെ തെങ്ങിലേക്കും തീ പടര്‍ന്നു. തെങ്ങും പൂര്‍ണമായും കത്തി നശിച്ചു. അഞ്ചുമാസം മുമ്പാണ് രമേശ് ഓട്ടോ വാങ്ങിയത്. തിരൂര്‍ സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചു. രമേശിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

Sharing is caring!