അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം നല്‍കാന്‍ പൊന്നാനി വലിയ ജമാഅത്ത് പള്ളി ഭാരവാഹികളും

പൊന്നാനി: ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍ക്ക് കുറ്റിപ്പുറം മിനി പമ്പയില്‍ ഒരുക്കിയ അന്നദാനത്തിന് പൊന്നാനി വലിയ ജമാഅത്ത് പള്ളിയുടെ സ്നേഹ സഹായം.മിനി പമ്പയിലെ അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന ക്യാംപില്‍ പള്ളി മുത്തവല്ലിയും ഹജ്ജ് കമ്മറ്റി മെമ്പറും ഭാരവാഹികളം അരിയുമായി എത്തിയപ്പോള്‍ സേവാസംഘം ഭാരവാഹികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. പൊന്നാനി വലിയ ജാറം മുത്തവല്ലി സെയ്ദ് മുഹമ്മദ് തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെ എം മുഹമ്മദ് കാസിം കോയ, എം അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരാണ് അന്നദാന ക്യാംപില്‍ എത്തിയത്.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അന്നദാനം കോ-ഓര്‍ഡിനേറ്റര്‍ കണ്ണന്‍ പന്താവൂര്‍ സ്വാഗതം പറഞ്ഞു. അയ്യപ്പസേവാസംഘം സംസ്ഥാന പ്രസിഡന്റും മുന്‍ എംപിയുമായ സി ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ മുല്ലപുള്ളി, എ പവിത്ര കുമാര്‍, ജെ പി വേലായുധന്‍, കെ രവീന്ദ്രന്‍, മോഹനന്‍ നായര്‍, കുമാരന്‍ പൂക്കറത്തറ സംസാരിച്ചു.
RECENT NEWS

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
താനൂര്‍, തിരൂര്‍, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്.