പ്രളയദുരിതബാധിതര്‍ക്ക് നല്കാന് പോലും ഫണ്ടില്ലെന്ന് പറയുന്നവര്‍ സര്‍ക്കാര്‍ അനാവശ്യച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ തയ്യാറാവുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രളയദുരിതബാധിതര്‍ക്ക് നല്കാന് പോലും ഫണ്ടില്ലെന്ന് പറയുന്നവര്‍ വിദേശയാത്രയടക്കമുള്ള അനാവശ്യച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ തയ്യാറാവുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി കവളപ്പാറ മുതല്‍ കളക്ടറേറ്റ് വരെ നടത്തിയ ലോഗ് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും കൊടുത്ത ഫണ്ട് ചെലവഴിച്ചില്ലെന്ന് കേന്ദ്രവും പരസ്പരം പഴിചാരി ഒത്തുകളിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇരുസര്‍ക്കാരുകളും. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ കേന്ദ്രത്തിന്റെ കൈവശം പണമുണ്ട്. എന്നാല്‍ പ്രളയബാധിതര്‍ക്ക് നല്കാന് പണവുമില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.സമാപനസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്, ഉമ്മര്‍ അറക്കല്‍, പി.ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]