കെ.എസ്.ഇ.ബി ലൈന്‍മാന്‍ കുഴഞ്ഞു വീണുമരിച്ചു

മഞ്ചേരി: കാരാട്ടുപറമ്പ് പുല്ലാലയില്‍ കെ.എസ്.ഇ.ബി ലൈന്‍മാന്‍ കുഴഞ്ഞു വീണുമരിച്ചു. സാമിയുടെ മകന്‍ മണി (51) ആണ് മരിച്ചത്. താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ മണിയെ സഹപ്രവര്‍ത്തകര്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഭാര്യ : ശോഭ, മക്കള്‍: അതുല്യ, അതുല്‍ലാല്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, സന്തോഷ്.

Sharing is caring!