മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട, വില്‍പന പ്രാധാനമായും വിദ്യാര്‍ഥികള്‍ക്ക്

മലപ്പുറത്ത് വന്‍  കഞ്ചാവ് വേട്ട,  വില്‍പന പ്രാധാനമായും വിദ്യാര്‍ഥികള്‍ക്ക്

മലപ്പുറം: മലപ്പുറം കൊണ്ടേണ്‍ാട്ടി മഞ്ചേരി ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമായി കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയില്‍. മലപ്പുറം വാറങ്കോട് എം ബി ഹോസ്പിറ്റലിന്റെ മുന്നില്‍ വെച്ച് വാഹനപരിശോധനക്കിടെ ആന്ധ്രയില്‍ നിന്നും കൊണ്ടണ്‍ുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഏറനാട് താലൂക്കില്‍ പുല്‍പറ്റ വില്ലേജില്‍ കൂട്ടാവില്‍ ദേശത്ത് വടക്കെതൊടിക വീട്ടില്‍ മുഹമ്മദ് മകന്‍ അബ്ദുറഷീദിനെ ബൈക്ക് സഹിതം മലപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.അശോക്കുമാറും പാര്‍ട്ടിയും അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം 4 കിലോ കഞ്ചാവുമായി പിടികൂടിയ മോങ്ങം സ്വദേശിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ടു നിന്ന നിരീക്ഷണത്തിന് ശേഷമാണ് സംഘാംഗം പിടിയിലാകുന്നത്.

ആന്ധ്രപ്രദേശില്‍ നിന്നും 2 കിലോഗ്രാം കഞ്ചാവ് അടങ്ങുന്ന ഒരു പാര്‍സലിന് 6000 രൂപ നല്‍കി ഇവിടെ എത്തിച്ച് 60000രൂപക്ക് ഇടനിലക്കാര്‍ക്ക് നല്‍കി വന്‍ലാഭം കൊയ്യാമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇയാള്‍ ഇപ്രകാരം കഞ്ചാവ് കൊണ്ടുവന്നത്. ഇത് ചില്ലറ വിപണിയില്‍ വിദ്യാര്‍ത്ഥികളിലും മറ്റും എത്തുമ്പോള്‍ 5 ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് അബ്ദുറഷീദ്. ഈ കണ്ണിയിലെ മറ്റുള്ളവരെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. മായിന്‍കുട്ടി, ടി.വി ജ്യോതിഷ് ചന്ദ്, ടി.ബാബുരാജന്‍, വി അരവിന്ദന്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. സി. അച്ചുതന്‍, കെ. ഷംസുദ്ദീന്‍, എം. റാഷിദ്, വി. ടി. സൈഫുദ്ദീന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി. ജിഷ ഡ്രൈവര്‍ വി.ശശീന്ദ്രന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടണ്‍ായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!