പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം നടത്തിയ കളളന്‍ പിടിയില്‍

പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ പച്ചക്കറിക്കടയ്ക്ക് തീയിട്ട്  മോഷണം നടത്തിയ കളളന്‍ പിടിയില്‍

പരപ്പനങ്ങാടി: പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി പിടിയില്‍. തമിഴ്നാട് ദുല്‍ഖര്‍ലൈന്‍ രാമനാദപുരം സ്വദേശി സെയ്ദ് അലി (28)യാണ് പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അഞ്ചപ്പുരയിലെ എം എം വെജിറ്റബില്‍ മൊത്തവില്‍പ്പന കടയ്ക്ക് തീപിടിച്ചത്. തീ കണ്ടയുടന്‍ ഒടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രതി കടയ്ക്ക് തീയിടുകയും കടയിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. പരപ്പനങ്ങാടി സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!