തിരഞ്ഞെടുത്ത് എഴുതാനുള്ള ശരിയുത്തരം ചോദ്യക്കടലാസില്‍ ബോള്‍ഡ് ആയി അച്ചടിച്ചു

തിരഞ്ഞെടുത്ത് എഴുതാനുള്ള  ശരിയുത്തരം ചോദ്യക്കടലാസില്‍  ബോള്‍ഡ് ആയി അച്ചടിച്ചു

തേഞ്ഞിപ്പലം: തിരഞ്ഞെടുത്ത് എഴുതാനുള്ള ശരിയുത്തരം ചോദ്യക്കടലാസില്‍ ബോള്‍ഡ് ആയി അച്ചടിച്ചെന്ന് സംശയിച്ച് കാലിക്കറ്റ് സര്‍വകലാശാല വിദൂര പഠന വിഭാഗം വിദ്യാര്‍ഥികളുടെ നാളെ നടത്താനിരുന്ന മൂന്നാം സെമസ്റ്ററിലെ 7 പരീക്ഷകള്‍ മാറ്റി.
എആര്‍ബി 3 എ 09 റീഡിങ് അറബിക് ലിറ്ററേച്ചര്‍ 2017, എഎഫ്യു 3 എ 09 റീഡിങ് അറബിക് ലിറ്ററേച്ചര്‍ 2017, എആര്‍ബി 3 ബി 03 അപ്ലൈഡ് അറബിക് ഗ്രാമര്‍ 2017, ബിഎംഎം 3 ബിഒ3 മീഡിയ പബ്ലിഷിങ്, ബിഒ4കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്, ബിഒ5ഡിജിറ്റല്‍ ഫൊട്ടോഗ്രഫി, സിഒ2 കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്നീ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബിഎ അഫ്‌സലുല്‍ ഉലമാ 4ാം സെമസ്റ്റര്‍ വിദൂര പഠന വിദ്യാര്‍ഥികള്‍ക്കായി ജൂണില്‍ നടത്തിയ ഒബ്ജക്ടീവ് പരീക്ഷയിലെ ശരിയുത്തരങ്ങള്‍ ചോദ്യക്കടലാസില്‍ ബോള്‍ഡ് ആയി നല്‍കിയത് 23ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Sharing is caring!