മലപ്പുറം ഡി.സി.സി പസിഡന്റ് വി.വി. പ്രകാശിനെ കോടതി കയറ്റുമെന്ന് ബി.ജെ.പി

മലപ്പുറം ഡി.സി.സി പസിഡന്റ്  വി.വി. പ്രകാശിനെ കോടതി  കയറ്റുമെന്ന് ബി.ജെ.പി

തേഞ്ഞിപ്പലം:മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍ എസ്സ് എസ്സ് ഉം ബി.ജെ.പി.യുമാണെന്ന് പ്രസ്താവിച്ച മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശിനെ കോടതി കയറ്റി വിചാരണ ചെയ്യേണ്ടി വരുമെന്ന് ബി.ജെ.പി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി.ജയനീ ദാസ്.
ആര്‍ എസ്സ് എസ്സിന് പങ്കില്ലെന്ന് വിവിധ കോടതികള്‍ വിധിച്ച കാര്യമാണിത്. വിവരക്കേട് വിളിച്ചു പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവ് രാഹുലിന് പോലും കോടതിയില്‍ മാപ്പു പറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്ന കാര്യം അറിയാത്തതല്ല.
മഹാത്മാഗാന്ധി സങ്കല്പ യാത്രയില്‍ ദേശീയ പതാക ഉപയോഗിച്ചു എന്നതാണ് ബി.ജെ.പി.ക്കെതിരെ കുറ്റമായി കണ്ടത്. രാഷ്ര്ടപിതാവിന്റെ ജന്മദിനാഘോഷത്തില്‍ ദേശീയ പതാക പിടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. നാഷണല്‍ ഫ്‌ലാഗ് റൂള്‍സ് ആന്റ് റെഗുലേഷന്‍സ് പഠിച്ചിട്ടാണ് ബി.ജെ.പി.ഇത് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ്സുകാര്‍ക്ക് വെപ്രാളം സ്വാഭാവികമാണ്.കോഴിക്കോട് വിമാനത്താവളത്തിന്റെ മുകളിലുയര്‍ത്തിയ ദേശീയപതാക പറിച്ചെടുത്ത് മുസ്ലിംലീഗിന്റെ കൊടിനാട്ടിയ യു.ഡി.എഫ് നേതാവ് ബി.ജെ.പി.യെ ഉപദേശിക്കണ്ട. മഹാത്മാഗാന്ധിയേയും, ദേശീയപതാകയേയും സ്വന്തം രാഷ്ര്ടീയ ലാഭത്തിനു മാത്രപയോഗിച്ച കോണ്‍ഗ്രസ്സ് മുക്ത ഭാരതം അനിവാര്യമായിരിക്കുന്നു. ദേശീയപതാകയോട് സാമ്യമുള്ള കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാക നിരോധിക്കേണ്ടത് അനിവാര്യമാണെന്നും പി.ജയനീ ദാസ് പറഞ്ഞു.

Sharing is caring!