ആശയ സംവാദങ്ങള്‍ക്ക് കരുത്തില്ലാതെ വരുമ്പോഴാണ് വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഗുണ്ടായിസത്തില്‍ അഭയം തേടുന്നത്: എസ് എസ് എഫ്
നിലമ്പൂര്‍: യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ എസ്എഫ്ഐ നടത്തിയ അക്രമം നീതീകരണമില്ലാത്തതാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ജനാധിപത്യം മുദ്രാവാക്യമായി കൊണ്ടുനടക്കുന്നവര്‍ മറുശബ്ദങ്ങളെ കൈക്കരുത്തില്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് ആശയ സംവാദങ്ങള്‍ക്ക് കരുത്തില്ലാത്തത് കൊണ്ടുകൂടെയാണ്. ഒരേ സംഘടന സമാനമായ വിഷയത്തില്‍ അടിക്കടി പ്രതിക്കൂട്ടിലാകുന്നത് സംഘടനക്കുള്ളില്‍ വേരുപിടിച്ച അക്രമ മനോഭാവത്തെയാണ് കാണിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ഗാത്മകമാകാന്‍ പഠിക്കണമെന്നും ആശയ സംവാദങ്ങള്‍ക്ക് കരുത്തില്ലാതെ വരുമ്പോള്‍ അധീശത്വം ഉറപ്പിക്കാന്‍ ക്യാമ്പസുകളെ കുരുതിക്കളമാക്കരുതെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ സംവാദങ്ങള്‍ക്ക് ഇടം നല്‍കാനാകാത്തവര്‍ക്ക് എന്ത് മൂല്യമാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് കൈമാറാനാവുക എന്ന് ആശങ്കപ്പെടുന്നുവെന്നും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയവയൊന്നും മുദ്രാവാക്യങ്ങളിലൊതുങ്ങേണ്ടവയല്ലെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഗുണ്ടായിസം കാണിച്ച് ഒരു വിദ്യാര്‍ത്ഥി സംഘടനക്ക് എക്കാലവും മുന്നോട്ടു പോകാം എന്നത് വ്യാമോഹമാണ്. ക്യാമ്പസുകളെ കുരുതിക്കളമാക്കുന്ന സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു.ജില്ല അനലൈസ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി ഉദ്ഘാഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ഉബൈദുള്ള സഖാഫി, ശരീഫ് നിസാമി എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് ശുക്കൂര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.യൂസുഫ് പെരിമ്പലം ശാക്കിര്‍ സിദ്ധീഖി ഇബ്രാഹീം മുണ്ടക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]