കേരളാ ചരിത്രത്തില്‍ ആദ്യമായി നൂറുമേനിയില്‍ ട്രിപ്പിള്‍ നേടി ചാപ്പനങ്ങാടി സ്‌കൂള്‍

കേരളാ ചരിത്രത്തില്‍  ആദ്യമായി നൂറുമേനിയില്‍ ട്രിപ്പിള്‍ നേടി ചാപ്പനങ്ങാടി  സ്‌കൂള്‍

മലപ്പുറം; സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു വിദ്യാലയത്തിലെ മൂന്ന് വിഭാഗങ്ങള്‍ക്ക് നൂറ് ശതമാനം വിജയം. ചാപ്പനങ്ങാടി പി എം എസ് എ എച് എസ് എസ് ആന്റ് വി എച് എസ് എസ് വിഭാഗങ്ങളാണ് ചരിത്ര നേട്ടം കൈവരിച്ചത്. കേരളാ സര്‍ക്കാരിന്റെ പൊതുവിദ്യാലയ ശാക്തീകരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതിനൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് സ്‌കൂളിന് നേട്ടം കൈവരിക്കാനായത്. ഹൈസകൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 270 പേരും വിജയിച്ചപ്പോള്‍ 16 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 111 പേരുടെ സമ്പൂര്‍ണ്ണ വിജയത്തിനൊപ്പം മൂന്ന് എ പ്ലസുകള്‍. വി എച് എസ് സി വിഭാഗത്തില്‍ 58 പേരും വിജയം കൈവരിച്ചതിനൊപ്പം രണ്ട് പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. വി എച് എസ് എസ് വിഭാഗം ആറാം തവണയാണ് നൂറുമേനി നേടുന്നത്. ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറിയും രണ്ട് തവണയും നേട്ടം കൈവരിച്ചു. സ്‌കൂളിലെ ജെ ആര്‍ സി മൂന്ന് തവണ ജില്ലയില്‍ ഒന്നാമതായിരുന്നു. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്‍ എസ് എസ് എന്നിവയിലും മുന്നേറി. രാത്രി ക്ലാസുകളും രാവിലെയും വൈകീട്ടുമുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകളുമാണ് വിജയത്തിന് നിദാനം. സ്‌കൂളില്‍ റേഡിയോ വൈറ്റ് എന്ന പേരില്‍ കുട്ടികളുടെ റേഡിയോ പ്രഭാഷണവുമുണ്ട്. സിവില്‍ സര്‍വ്വീസ് പരിശീലനവും ചാപ്പനങ്ങാടി സ്‌കൂളിലന്റെ പ്രത്യേകതയാണ്. ചരിത്ര നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി ടി എ എക്‌സിക്യൂട്ടീവ് അഭിനന്ദിച്ചു. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ. സ്‌കൂള്‍ മാനേജര്‍ ജഹ്ഫര്‍ സാദിഖ്, പി ടി എ പ്രസിഡണ്ട് ഇ വി സലാം. പൊന്‍മള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മൊയ്തീന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ അബ്ദുറഷീദ്, വി എച് എസ് എസ് പ്രിന്‍സിപ്പള്‍ ജിഷ, ഹെഡ്മാസ്റ്റര്‍ സാബു ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍ വി കെ മുസ്ഥഫ, കെ പി മുഹമ്മദ് കുട്ടി, കെ സലീം എന്നിവര്‍ സംസാരിച്ചു.

Sharing is caring!