ഓള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 28മുതല്‍ മലപ്പുറത്ത്

മലപ്പുറം: ഓള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 28മുതല്‍ മലപ്പുറത്ത് നടക്കും. ബി.എന്‍ മല്ലിക് മെമ്മോറിയല്‍ ഓള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനാണ് 28 മുതല്‍ മലപ്പുറത്ത് നടക്കുക.

രാജ്യത്തെ സംസ്ഥാന പോലീസ്, യൂണിറ്റി ടെറിറ്റോറിയല്‍ പോലീസ്, കേന്ദ്ര പോലീസ് സേനകളടക്കം 37 ടീമുകളാണ് മലപ്പുറത്തെ കോട്ടപ്പടി സ്‌റ്റേഡിയം, നിലമ്പൂര്‍ എം.എസ്.പി മൈതാനം, പാണ്ടിക്കാട് എആര്‍ ക്യാമ്പ്, ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യമ്പ് എന്നിവിടങ്ങളില്‍ മത്സരിക്കുക. എട്ടു ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് പ്രാധമിക റൗണ്ട് മത്സരങ്ങള്‍. ഇതില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. പിന്നീട് നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍. ഇന്ന് 11 മണിക്ക് ചേരുന്ന ടീം മാനേജ്‌മെന്റ് യോഗത്തില്‍ ലോട്ട് എടുത്ത് ടീം ഫിക്ച്ചര്‍ തയ്യാറാക്കും. 28ന് വൈകുന്നേരം നാലിന് മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് മുഖ്യാതിഥിയാകും. അന്നു വൈകുന്നേരം ഏഴിമയോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഫെബ്രുവരി ഏഴിന് വൈകുന്നേരം ഏഴുമണിക്ക് മലപ്പുറം കോട്ടപ്പടി സേ്റ്റഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. ഇത് നാലാം തവണയാണ് കേരളം ആള്‍ ഇന്ത്യ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആഥിതേയത്വം വഹിച്ചിട്ടുള്ളത്. മൂന്ന് തവണയും തിരുവനന്തപുരത്തായിരുന്നു ചാമ്പ്യന്‍ഷിപ്പ്. അഞ്ചുതവണ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ കിരീടം ഷെല്‍ഫിലെത്തിച്ച കേരള പോലീസ് 2013ല്‍ വിശാഖപട്ടണത്താണ് അവസാനമായി കപ്പുയര്‍ത്തിയത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനടക്കം സന്തോഷ് ട്രോഫി താരങ്ങളുടെ കരുത്തിലാണ് ഇത്തവണ കേരള പോലീസ്. പത്രസമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, എം.എസ്.പി കമാണ്ടന്റ് യു. അബ്ദുല്‍കരീം, യു. ഷറഫലി പങ്കെടുത്തു

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *