മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണം; എസ്.ഡി.പി.ഐ ലോംഗ് മാര്‍ച്ച് 28ന് തുടങ്ങും

മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണം; എസ്.ഡി.പി.ഐ ലോംഗ് മാര്‍ച്ച് 28ന് തുടങ്ങും

 

മലപ്പുറം: സമഗ്രവികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോംഗ് മാര്‍ച്ച് 28ന് വഴിക്കടവില്‍ നിന്നും വെളിയങ്കോട് നിന്നും ആരംഭിക്കും. വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തമുള്ള മലപ്പുറം ജില്ല വികസനത്തില്‍ 14ാം സ്ഥാനത്താണെന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിദ്യഭ്യാസ, ആരോഗ്യ രംഗത്ത് ജില്ല അനുഭവിക്കുന്ന ബലാരിഷ്ടത ബോധ്യപ്പെട്ടിട്ടും സംസ്ഥാന ഭരണം കയ്യാളുന്ന ഇടത് വലത് സര്‍ക്കാരുകള്‍ മലപ്പുറത്തോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. ഫെഡറില്‍ ഭരണസംവിധാനത്തില്‍ ജില്ലകളും താലൂക്കുകളും വില്ലേജുകളും ജനസംഖ്യാനുപാതികായി വിഭജിക്കുന്നതു സ്വാഭാവികമാണെന്നിരിക്കെ മലപ്പുറത്തോട് മാത്രം കാണിക്കുന്ന വിവേചനം നിയമനിര്‍മാണ സഭകളില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നവരുടെ പരാജയമാണെന്ന് എസ്.ഡി.പി.ഐ വിശ്വസിക്കുന്നു. 2019ലെ സംസ്ഥാന ബജറ്റില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന ജനകീയ ആവശ്യമുന്നയിച്ചാണ് ജില്ലയിലെ രണ്ട് മേഖലകളില്‍ നിന്നായി മലപ്പുറത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തുന്നത്.
വെളിയങ്കോട് നിന്നാരംഭിക്കുന്ന മാര്‍ച്ചിന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീറും വഴിക്കടവില്‍ നിന്ന് എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ടും നേതൃത്വം നല്‍കും. ഇരു നായകര്‍ക്കും പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 31ന് മലപ്പുറത്ത് ഇരുമാര്‍ച്ചുകളുടെയും സംഗമസമ്മേളനം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ദേശീയ, സംസ്ഥാന നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ വി ടി ഇക് റാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, കെ.സി. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Sharing is caring!