കരിപ്പൂരിനെ തകര്‍ക്കുന്ന പിണറായി സര്‍ക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെ ഇരട്ട നീതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്, ആദ്യ ഘട്ട സമരം ജനുവരി 25 വൈകീട്ട് 4 മണിക്ക് മലപ്പുറത്ത് വെച്ച് പ്രതിഷേധ സംഗമം ശ്രീ ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും.രണ്ടാം ഘട്ട സമരം കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തും വേണ്ടിവന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്ന ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് നടത്താനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.സമരത്തോടൊപ്പം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാനും തീരുമാനിച്ചു.പാര്‍ലിമെന്റ് പ്രസിഡണ്ട് റിയാസ് മുക്കോളി അദ്ധ്യക്ഷനായിരുന്നു
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]