മഞ്ചേരി തിരുവാലിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചു

മഞ്ചേരി തിരുവാലിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചു

 

മഞ്ചേരി: യുവതിയെ ഭര്‍തൃവീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാലി പത്തിരിയാല്‍ കട്ടേക്കാട് ലക്ഷംവീട് കോളനിയില്‍ രമേശന്റെ ഭാര്യ മഞ്ജുഷ (22) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് സംഭവം. അഞ്ചു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നിലമ്പൂര്‍ തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മിനിയാണ് മരിച്ച മഞ്ജുഷയുടെ മാതാവ്. മകന്‍ : നന്ദു കൃഷ്ണ..

Sharing is caring!