ഭരണ ഘടന പഠിപ്പിക്കാന്‍ മോഡിക്ക് ഭരണഘടന അയച്ച് കൊടുത്ത് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റി

ഭരണ ഘടന പഠിപ്പിക്കാന്‍ മോഡിക്ക് ഭരണഘടന അയച്ച് കൊടുത്ത് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റി

മലപ്പുറം: ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചു കൊടുത്തു. ഇന്ത്യ മഹാരാജ്യത്തിന്റെ വെളിച്ചം ഭരണഘടനയാണ്. എന്നാല്‍ ഈ ഭരണഘടനയെ അംഗീകരിക്കാത്തവര്‍ രാജ്യത്തിന്റെ ഭരണം കയ്യാളുമ്പോള്‍ ഭരണഘടന മൂല്യങ്ങള്‍ ഹനിക്കപ്പെടുക തന്നെ ചെയ്യും.ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗം.ഭരണഘടന ഏതൊരു പൗരനും വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളെ ഇവര്‍ തുടരെ തുടരെ വെല്ലുവിളിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഭരണഘടന അയച്ചു കൊടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. . ഇതിനെ തുടര്‍ന്ന് നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.മുബഷിര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. മുനീര്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ശ്യാംപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് പ്രസംഗിച്ചു. പി ഷബീര്‍, കെ ജിനേഷ്, കെ പി അനീഷ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ഇ.സുര്‍ജിത്ത് നന്ദി പറഞ്ഞു

Sharing is caring!