ഇന്ന് ഗള്‍ഫില്‍പോകേണ്ടയാള്‍ ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചു

ഇന്ന് ഗള്‍ഫില്‍പോകേണ്ടയാള്‍ ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: ഇന്ന് വിദേശത്തേക്ക് പോകേണ്ട മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചു.
ദേശീയപാത പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പള്ളിക്കല്‍ ബസാര്‍ കാവുംപടിക്കടുത്ത് താമസിക്കുന്ന കുന്നത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് കോയ (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന്് മണിയോടെ പള്ളിക്കല്‍ ബസാറില്‍ നിന്നും മൂന്നിയൂരിലുള്ള മകളുടെ വീട്ടിലേക്ക് പോകവെ പാണമ്പ്രയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.

ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കി. വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. ഭാര്യ: ഫാത്തിമ. മക്കള്‍: അറഫ ഉവൈസ്, സല്‍മ. മരുമക്കള്‍: ഹാഷിം മൂന്നിയൂര്‍.

Sharing is caring!