വികസനമുന്നണി ഇല്ലാതായി, വാഴക്കാട് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു

വികസനമുന്നണി ഇല്ലാതായി, വാഴക്കാട് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു

വാഴക്കാട്: മുസ്ലിംലീഗും കോണ്‍ഗ്രസും ഒരുമിച്ചതോടെ വാഴക്കാട് പഞ്ചായത്തിലെ പ്രസിഡന്റായി യുഡിഎഫിലെ കെ.എം.ജമീലയെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് വികസനമുന്നണിയിലെ സിപിഎം അംഗം എം.ഹാജറുമ്മ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തില്‍ യുഡിഎഫ്. സംവിധാനം പുനസ്ഥാപിച്ചതോടെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുണ്ടുമുഴി വാര്‍ഡ് അംഗം കെ.എം.ജമീല ഏഴിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് സിപിഎമ്മിലെ ചിത്രയെ പരാജയപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഏക ബി.ജെ.പി.അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വാഴക്കാട് സബ്ബ് രജിസ്ട്രാര്‍ സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പത്തൊമ്പത് വാര്‍ഡുള്ള പഞ്ചായത്തില്‍ സിപിഎം ഏഴ്, മുസ്ലിംലീഗ് ഏഴ്, കോണ്‍ഗ്രസ് നാല്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കോണ്‍ഗ്രസ് മെമ്പര്‍ മാരെ തടയുമെന്ന അഭ്യൂഹം പരന്നതിനാല്‍ കനത്ത പോലീസ് സാന്നിധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഒമ്പത് മണിയോടെ പഞ്ചായത്തില്‍ കയറിയിരുന്നു.
മൂന്ന് വര്‍ഷം തുടര്‍ന്ന ഭരണം വനിതാ മതിലിനോടനുബന്ധിച്ച് മുസ്ലിം ലീഗ് മെമ്പര്‍ എം സി നാസര്‍ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വികസനമുന്നണി പ്രസിഡണ്ട് ആയ എം ഹാജറ രാജിവച്ചിരുന്നു. ഇതോടെയാണ് വീണ്ടും മുസ്ലിംലീഗും കോണ്‍ഗ്രസും യുഡിഎഫ് ബന്ധം വിളക്കിചേര്‍ത്ത് ഒന്നായി മല്‍സരിച്ചത്.

Sharing is caring!