മഞ്ചേരിയില്‍ കോണ്‍ഗ്രസ്റ്റ് നേതാവിന്റെ വീട് അക്രമിച്ച കേസിലെ പ്രതി പിടിയില്‍

മഞ്ചേരിയില്‍ കോണ്‍ഗ്രസ്റ്റ്  നേതാവിന്റെ വീട് അക്രമിച്ച  കേസിലെ പ്രതി പിടിയില്‍

മഞ്ചേരി : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയെ ഇന്നലെ മഞ്ചേരി പൊലീസ് ബാംഗ്ലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. മഞ്ചേരി കിഴക്കെതല നാരങ്ങാതൊടി മുഹമ്മദ് തസീം (21)നെയാണ് സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് അര്‍ദ്ധരാത്രി മഞ്ചേരി ചെട്ടിയങ്ങാടിയിലുള്ള വീടിനു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍, കാറിന്റെ ഇന്‍ഡിക്കേറ്റര്‍, പൈപ്പുകള്‍ എന്നിവ തകര്‍ന്നിരുന്നു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റോടെ പ്രദേശത്ത് വിവിധ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ സംശയങ്ങള്‍ക്ക് അറുതിയായി. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Sharing is caring!