വിഷ രഹിത മാതൃക പച്ചക്കറി തോട്ടവുമായി ഉബൈദുള്ള എം.എല്‍.എയും മാതാവും

വിഷ രഹിത മാതൃക  പച്ചക്കറി തോട്ടവുമായി  ഉബൈദുള്ള എം.എല്‍.എയും മാതാവും

മലപ്പുറം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ജനപ്രതിനിധികളുടെ വീട്ടി മാതൃക പച്ചക്കറി തോട്ടം ഉണ്ടാക്കുന്നത് .ആനക്കയത്തെ വീട്ടുവളപ്പി പി.ഉബൈദുള്ള എം.എല്‍ .എയും മാതാവ് കലയത്ത് സൈനബയും ചേര്‍ന്ന് തൈകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.വിഷരഹിത പച്ചക്കറി സംരംഭത്തിന് എം.എ .എ ക്കൊപ്പം പൂര്‍ണ്ണ പിന്തുണയുമായി മാതാവ് സൈനബയും ഭാര്യ ഹഫ്‌സത്തും രംഗത്തുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ വിഷരഹിതമായി ഇനി സ്വന്തം വീട്ടി തന്നെ വിളയിച്ചെടുക്കാനാണ് എം.എ .എ യും കുടുംബവും ലക്ഷ്യമിടുന്നത്.
100 ഗ്രോ ബാഗുകളിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തക്കാളി,മുളക്,വഴുതന, വെണ്ട,പയര്‍,ചീര,തുടങ്ങിയ വിളകളും മുരിങ്ങ,പപ്പായ തുടങ്ങിയ സ്ഥിര വിളകളും അടങ്ങിയ ഒരു സമ്പൂര്‍ണ്ണ പോഷകത്തോട്ടമാണ് എം.എ .എ യുടെ വീട്ടി ഒരുക്കുന്നത്. ജലത്തിന്റെ ഉപയോഗം ഏറ്റവും കുറച്ചു കൊണ്ടുള്ള തിരി നന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. 50 ഗ്രോ ബാഗുകളി ചെലവ് കുറഞ്ഞ തുള്ളി നന സംവിധാനവും കൃഷി തോട്ടത്തി ഒരുക്കിയിട്ടുണ്ട്.
ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സുനീറ ,കൃഷി വകുപ്പ് അസി. ഡയറക്ടര്‍ റോസ്‌ലി മാത്യു, വാര്‍ഡ് മെമ്പര്‍മാരായ സി.കെ.ശിഹാബ്,സലീന ബഷീര്‍,ആനക്കയം കൃഷി ഓഫീസര്‍ ജൈസ ബാബു, അസിസ്റ്റന്റ് ഓഫീസര്‍മാരായ വിപിന്‍,സുരാജ്,ദിവ്യ പി.ടി അഷ്‌റഫ്,മുജീബ് ആനക്കയം .എം.എല്‍ .എ യുടെ മകന്‍ നസ്‌റു അമീന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Sharing is caring!