ശബരിമല ദര്‍ശനം കഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടിക കൊണ്ട് തലക്കടിച്ചു

ശബരിമല ദര്‍ശനം കഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടിക കൊണ്ട് തലക്കടിച്ചു

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃ മാതാവ് പട്ടിക കൊണ്ട് തലക്കടിച്ചു. ഇന്ന് രാവിലെ 7.45ഓടെയാണ് കനഗദുര്‍ഗ ഭര്‍തൃവീടായ അങ്ങാടിപ്പുറത്ത് തിരിച്ചെത്തിയത്. വീട്ടിലെത്തിയ കനകദുര്‍ഗയെ കണ്ടുദേഷ്യപ്പട്ട ഭര്‍തൃമാതാവ് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. വീടിന് സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസാണ് തുടര്‍ന്ന് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയത്.
പരിക്ക് ഗുരുതരമല്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. മര്‍ദിച്ച ഭര്‍തൃമാതാവിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

Sharing is caring!