മലപ്പുറത്തെ അപമാനിച്ച മന്ത്രി ജയരാജനെ കാവിക്കളസാവരണം ധരിപ്പിച്ച് മലപ്പുറത്തെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

മലപ്പുറത്തെ അപമാനിച്ച മന്ത്രി ജയരാജനെ  കാവിക്കളസാവരണം ധരിപ്പിച്ച് മലപ്പുറത്തെ  യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

മലപ്പുറം: ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തു നിന്നുള്ളവരാണെന്ന വിവാദ പ്രസ്താവന നടത്തിയ മന്ത്രി ഇ.പി.ജയരാജനെതിരെ മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി ജയരാജന്റെ പ്രതീകാത്മക ശരീരത്തില്‍ കാവിക്കളസം ധരിപ്പിച്ചു.

മലപ്പുറം ജില്ലയെ വര്‍ഗ്ഗീയമായി അപമാനിക്കുന്ന ഇടതുപക്ഷ മന്ത്രി ഇ.പി.ജയരാജനെതിരെ ശക്തമാ പ്രക്ഷോപരിപാടികള്‍ നടത്തുമെന്നും വിഷയത്തില്‍ മന്ത്രി മാപ്പുപറണമെന്നുമാണ്  യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്
കാവിക്കളസാവരണം എന്ന പേരിലാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പാട്ട് നടക്കുന്ന സമരം മലപ്പുറത്ത് കാര് വന്നു നടത്തുന്ന സമരമാണ് എന്ന മന്ത്രിയുടെ പ്രസ്ഥാവന മന്ത്രിയുടെ വര്‍ഗ്ഗീയ മുഖം പുറത്ത് കൊണ്ട് വന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.വര്‍ഗ്ഗീയത പറയുന്നതിലും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിലും ആര്‍.എസ്.എസും, സി.പി.എമ്മുംം മല്‍സരിക്കുകയാണ് .മന്ത്രി തന്റെ പ്രസ്ഥാവന തിരുത്തി മാപ്പ് പറയുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരും.

മന്ത്രിയെ മലപ്പുറത്ത് തടയുന്ന സമരമുള്‍പ്പടെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് റിയാസ് മുക്കോളി അറിയിച്ചു. ഡി .സി.സി യില്‍ നിന്ന് പ്രകടനമായി വന്ന് കുന്നുമ്മല്‍ വച്ച് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവിക്കളസം ധരിപ്പിച്ചു .പ്രതിഷേധം ഡി.സി.സി. വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.റിയാസ് മുക്കോളി അദ്ധ്യക്ഷനായിരുന്നു ,പി സി.വേലായുധന്‍ കുട്ടി, പി.കെ.നൗഫല്‍ ബാബു ,ഷൗക്കത്ത് പൊന്‍മള

Sharing is caring!