മലപ്പുറത്തെ പ്രധാന ബീച്ചുകള്‍

മലപ്പുറത്തെ പ്രധാന ബീച്ചുകള്‍

മലകളും കുന്നുകളും മാത്രമല്ല മലപ്പുറത്തിന്റെ പ്രത്യേകത. ചരിത്ര സ്മാരകകങ്ങളും കായലും കാടും കടലുമെല്ലാം ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മറ്റൊരു ജില്ലകുമില്ലാത്ത പ്രത്യേകത മലപ്പുറത്തിനുണ്ട്. മോയിന്‍കുട്ടി വൈദ്യരും പൂന്താനവും സൈനുദ്ദീന്‍ മഖ്ദൂമും മമ്പുറം തങ്ങളും മേല്‍പ്പത്തൂരുമെല്ലാം ജനിച്ച പൈതൃകഭൂമിയാണ് മലപ്പുറം. ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപാടിന്റെയും സ്‌നേഹം കൊണ്ട് ലോകം കീഴടക്കിയ പാണക്കാട് ശിഹാബ് തങ്ങളുടെയും നാട്.

കാടും കായലും വെള്ളച്ചാട്ടവും മനോഹരമാണ്. അത്‌പൊലെ മനോഹരമാണ് മലപ്പുറത്തെ കടല്‍തീരവും. കോഴിക്കോട് അതിര്‍ത്തിയായ കടലുണ്ടിയില്‍ തുടങ്ങി തൃശൂര്‍ അതിര്‍ത്തിയായ പാലപ്പെട്ട വരെ 70 കിലോമീറ്ററിനടുത്ത് നീളത്തില്‍ കടല്‍ സ്ഥിതി ചെയ്യുന്നു. സായാഹ്നങ്ങളെ മനോഹരമാക്കുന്ന ചില ബീച്ചുകളെ പരിചയപ്പെടാം.

പൊന്നാനി

മലയാളത്തിലെ പൈതൃക നഗരം. പുരാതനകാലത്തെ തുറമുഖം കൂടിയാണിത്. ഇവിടുത്തെ ബീച്ചും ലൈറ്റ് ഹൗസുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ കുറ്റിപ്പുറം

പടിഞ്ഞാറേക്കര

പൊന്നാനിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശം. തൂവെള്ള മണല്‍തരികള്‍ നിറഞ്ഞ ഇവിടം മനോഹരമാണ്. കാറ്റാടി മരങ്ങള്‍ തണല്‍ വിരിക്കുന്ന ബീച്ചില്‍ സായാഹ്നം ചിലവഴിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. കുട്ടികള്‍ക്കായി ഡിടിപിസിയുടെ പാര്‍ക്കും പടിഞ്ഞാറേക്കരയിലുണ്ട്. തിരൂരാണ് അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍

ഒട്ടുംപുറം ബീച്ച്

ദേശാടനകിളികള്‍ ധാരാളമായി എത്തുന്ന ബീച്ച്. അതിനാല്‍ തന്നെ തൂവല്‍ ബീച്ചും എന്നും പേരുണ്ട്. മനോഹരമായ ബീച്ചാണിത്. ഡിടിപിസിയുടെ പാര്‍ക്ക് ഇവിടെയുണ്ട്. താനൂരാണ് അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍

കടലുണ്ടി

സായാഹ്നം ആസ്വദിക്കാന്‍ പറ്റിയ ഇടം. കടലുണ്ടി പക്ഷി സങ്കേതത്തോട് ചേര്‍ന്ന്. കോഴിക്കോട് ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്.

അരിയല്ലൂര്‍ ബീച്ച്


പരപ്പനങ്ങാടിക്കും വള്ളിക്കന്നിനും അടുത്തായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് അരിയല്ലൂര്‍. മനോഹരമായ തീരപ്രദേശം. ശാന്തമായി അസ്തമയം ആസ്വദിക്കാനായി ധാരാളം പേരാണ് ഇവിടെ വരാറുള്ളത്.

Sharing is caring!